Advertisement

വിപണിക്ക് ആവേശം പകർന്ന് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന; നില മെച്ചപ്പെടുത്തി രൂപയും

April 1, 2026
Google News 3 minutes Read
stocks jump after Trump suggests Iran war could end in weeks

ഒരു നിശ്ചയവുമില്ലയൊന്നിനും എന്ന മട്ടിൽ നിക്ഷേപകർക്കും വിപണികൾക്കും ഉഷാറില്ലാക്കാലമായിരുന്നു. എന്നാൽ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വന്നതോടെ വിപണികൾ ചോരച്ചുവപ്പിൽ നിന്ന് പച്ചയിലേക്ക് മാറി. ഏഷ്യൻ വിപണികളിലേക്കും ആ ആവേശം പടർന്നു. പുത്തൻ സാന്പത്തിക വർഷത്തിലെ ആദ്യ വ്യാപാര ദിവസം ഇന്ത്യൻ വിപണികളും കുതിക്കുമെന്നാണ് പ്രതീക്ഷ. (stocks jump after Trump suggests Iran war could end in weeks)

Read Also: ഇറാൻ ആക്രമണത്തിൽ ട്രംപിന് പറയാനുള്ളത്: ട്രംപ് രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്

യു എസ് വിപണികളിൽ രേഖപ്പെടുത്തിയത് 4 ശതമാനം കയറ്റമാണ്. പോയ ഒരു വർഷത്തെ മികച്ച പ്രകടനമാണ് അമേരിക്കൻ വിപണിയിലുണ്ടായത്. ഡൗ ജോൺസ് 1,125.37 പോയിന്റ് ഉയർന്ന് 46,341ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 184.80വും നാസ്ഡാക് 795.55 പോയിന്റും കയറി.

ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കൈ, ദക്ഷിണ കൊറിയൻ കോസ്പി അഞ്ച് ശതമാനം വരെ ഉയർന്ന് വ്യാപാരം ആരംഭിച്ചു. ചൈനീസ് ഹോങ്കോങ് വിപണികളും നേട്ടത്തിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നു. ഡോളർ സൂചിക താഴ്ന്നതും ആർബിഐ ഇടപെടലും രൂപയ്ക്ക് തുണയായി.

Story Highlights : stocks jump after Trump suggests Iran war could end in weeks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here