മുഹമ്മദ് റിയാസിനെതിരെ പി വി അന്‍വര്‍ വ്യക്തി അധിക്ഷേപം നടത്തി; തിര. കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്
പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. ബേപ്പൂരിലെ എന്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയത്. അന്‍വര്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നിയോജകമണ്ഡലം സെക്രട്ടറി ടി രാധാഗോപി പരാതിയില്‍ പറഞ്ഞു. (ldf complaint to election commission against pv anvar)
വോട്ടര്‍മാരെ തെറ്റായ നിലയില്‍ സ്വാധീനിക്കാന്‍ വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ ആരോപണങ്ങളും അവഹേളന പ്രസ്താവനകളും പ്രചരിപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ് വഴിയും ഇത്തരം ആക്ഷേപങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും എംഎല്‍എ എന്ന നിലയില്‍ മുഹമ്മദ് റിയാസ് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം വ്യക്തി അധിക്ഷേപങ്ങളെന്നുമാണ് പരാതിയിലുള്ളത്.
Read Also: ‘കരയുദ്ധത്തിന് വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തരം കള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Story Highlights : ldf complaint to election commission against pv anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




