Advertisement

‘തിരുവനന്തപുരത്തെ വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിൽ, സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം’; പ്രധാനമന്ത്രി

April 2, 2026
Google News 2 minutes Read

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങൾ വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാടും തൃശൂരും പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ബിജെപിക്ക് അനുകൂലമായ തരംഗമെന്ന് മനസിലായി. കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ കാറ്റടിച്ച് തുടങ്ങി. ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

എങ്ങനെ ഭരിച്ചാലും കേരളം LDF നേയും UDF നേയും തിരഞ്ഞെടുക്കുമെന്ന സങ്കൽപ്പം തിരുവനന്തപുരം പൊളിച്ചു. ലോകകപ്പിൽ സഞ്ജു സാംസണ്റെ പ്രകടനം പോലെ ബിജെപി പ്രവർത്തകർ ജോലി ചെയ്യണം. ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് പ്രകടനം പീക്കിൽ എത്തി. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. അഹോരാത്രം ബിജെപിയെ വിജയിപ്പിക്കാൻ പരിശ്രമിക്കണം എന്ന് പ്രധാനമന്ത്രി നിർദേശിച്ചു.

LDF – UDF അഴിമതി വർഗീയത പരത്തുന്നു. അയ്യപ്പൻ്റെ സ്വർണം LDF – UDF മോഷ്ടിച്ചു. വിശ്വാസ വഞ്ചന കാണിച്ചു. സഹകരണ ബാങ്കുകൾ കൊള്ള അടിക്കുന്നു. ഗാന്ധിയുടെ കോൺഗ്രസ് ഇന്ന് ഇല്ല. ഇപ്പൊൾ ഉള്ളത് മാവോവാദി – മുസ്ലീം ലീഗ് കോൺഗ്രസ്. തീവ്രവാദ ശക്തികൾക്ക് ഒപ്പം വോട്ടിന് വേണ്ടി നിൽക്കുകയാണ് കോൺഗ്രസ്.

‘കേരളത്തിൽ ഡബിൾ എൻജിൻ സര്ക്കാർ വരണം’. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്ന കേരളത്തിൻ്റെ സ്വന്തം പദ്ധതികൾ കൊണ്ടുവരുന്ന സർക്കാർ. അഞ്ച് വർഷത്തേക്കുള്ള പദ്ധതികൾക്കായി രൂപരേഖ തയ്യാറാക്കണാമെന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് തയ്യാറാക്കണം. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്ന് ജനങ്ങളോട് പറയാൻ പ്രധാനമന്ത്രി നിർദേശിച്ചു.

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കും. ബജറ്റ് സമ്മേളനത്തിന് ശേഷം 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കും. ഏപ്രിൽ 16, 17, 18 തീയതികളിലായിരിക്കും സഭ സമ്മേളിക്കുക. വനിത സംവരണ ബിൽ നടപ്പിലാക്കുന്നതിലെ ഭേദഗതിക്കെന്ന് സൂചന.

Story Highlights : Narendra Modi Praises Bjp win in tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here