വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു; ഫാത്തിമ തഹ്ലിയ്ക്ക് രൂക്ഷ വിമർശനം
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു. നേതൃത്വം ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി. വനിതാ ലീഗ് കെട്ടിപടുത്തത് ഏറെ കഷ്ടപ്പെട്ട് ആണ്. സംസ്ഥാന വനിതാ ലീഗ് രൂപീകരിച്ചത് മുതൽ ഭാരവാഹി ആണ്. ഇതുവരെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ പാർട്ടി വിട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
വനിതാ ലീഗിനെയും, മുസ്ലിം ലീഗിനെയും നെഞ്ചോട് ചേർത്താണ് ഇത്രയും കാലം മുന്നോട്ട് പോയത്. സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഒരു സ്ഥാനമാനങ്ങളും ഞാൻ ചോദിച്ചു വാങ്ങിയതല്ല. എല്ലാം പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെന്നും അവർ പറഞ്ഞു.
ഫാത്തിമ തെഹ്ലിയക്കെതിരെ രൂക്ഷമായ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. മുസ്ലിം ലീഗ് പാർട്ടി വിടുന്നില്ലെന്നും ലീഗിൽ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. തലമുറ മാറ്റം വേണമെങ്കിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. എന്തുകൊണ്ട് അവരെ പരിഗണിച്ചില്ല.
ഹരിത വിവാദത്തിൽ ലൈംഗിക ആരോപണമായി മൂന്ന് പെൺകുട്ടികൾ രംഗത്ത് വന്നു ലൈംഗിക ആരോപണം സത്യമാണെങ്കിൽ അവർ ഏതറ്റം വരെയും പോരാടും. എന്നാൽ കോടതിയിൽ എന്തുണ്ടായി?. ഒരു മടിയും ഇല്ലാതെ പരാതി പിൻവലിച്ചു.
പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തെഹ്‌ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തെഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തെഹ്‌ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
ആഗ്രഹിച്ചത് കൂട്ട രാജി. സംസ്ഥാന നേതാക്കൾ ഒന്നിച്ച് രാജി വെക്കാം എന്ന് യോഗത്തിൽ അറിയിച്ചു. സുഹ്‌റ മമ്പാട് അടക്കമുള്ള നേതാക്കൾ പിന്തുണ നൽകിയില്ല. പ്രചാരണത്തിന് ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്തു. ഇതോടെയാണ് വനിതാ ലീഗിൽ നിന്ന് ഒഴിയാമെന്ന് നൂർബീന നിലപാട് എടുത്തത്.5 വർഷം കോർപ്പറേഷനിൽ കഴിവ് തെളിയിച്ചിട്ടാണ് ഫാത്തിമക്ക് പേരാമ്പ്രയിൽ അവസരം നൽകേണ്ടിയിരുന്നത്.
സമരത്തിൽ വനിത ലീഗ് പങ്കെടുക്കാൻ പാടില്ല എന്നാണ്. ഇന്ന് പലരും പങ്കെടുക്കുന്നു, അറസ്റ്റ് വരിക്കുന്നു. ഫോട്ടോ ഷൂട്ടിനുള്ളതാണ് ഇത് പലതും. റീലാണ് പ്രശ്നം.എം.കെ. മുനീറിനോട് കാണിച്ചത് അനീതി. അവസാനം വരെ അദ്ദേഹത്തിന് വാഗ്ദാനം, മോഹം നൽകി. അവസാനം ഒഴിവാക്കി. മുനീർ സാഹിബിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായ ആക്രമണം ആസൂത്രിതം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേയാണ് ഇത് വന്നതെന്നും അവർ വ്യക്തമാക്കി.
Story Highlights : noorbina rasheed resigns national secretary of women league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




