തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ; പരാതി കിട്ടിയിട്ടും കേസെടുക്കാതെ പൊലീസ്
പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ. പരാതി കിട്ടിയിട്ടും കേസെടുക്കാതെ പൊലീസ്. പൊലീസ് ആസ്ഥാനത്തെ പൊലീസുകാരൻ മർദിച്ചെന്ന് മ്യൂസിയം സ്റ്റേഷനിലെ CPO ആരോപിച്ചു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തി.
മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് തമ്മിലടി നടന്നത്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു.
ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒത്തുതീർപ്പിന് പൊലീസ് അസോസിയേഷൻ ഇടപെട്ടു. കേസെടുക്കാതെ ഒത്തുതീർക്കാൻ പൊലീസ് ശ്രമം നടന്നു.
Story Highlights : policemen clashed in front of police headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




