Advertisement

ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവം: രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ബിജെപി തന്ത്രമെന്ന് മമത; തിരിച്ചടിച്ച് ബിജെപിയും

April 2, 2026
Google News 2 minutes Read

ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമെന്ന സുപ്രീംകോടതി വിമര്‍ശത്തിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ ബിജെപി ഗൂഢാലോചനയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. (row over bengal judicial officers gheraoed incident)

മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവച്ച സംഭവം ബംഗാളില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്ക കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.പിന്നാലെ നിരവധി പേര് പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ബിജെപി നീക്കം എന്നാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം.

Read Also: ഹോര്‍മുസ് കടക്കാന്‍ ഇന്ത്യന്‍ കപ്പലുകള്‍ ടോള്‍ നല്‍കണമെന്ന പ്രചാരണം തെറ്റ്, ചര്‍ച്ച പോലും നടന്നിട്ടില്ല: കേന്ദ്രസര്‍ക്കാര്‍

ബംഗാളില്‍ മമതയോട് ജനങ്ങള്‍ ഗുഡ് ബൈ പറയുമെന്ന് അമിത് ഷായും തിരിച്ചടിച്ചു. അതിനിടെ ബംഗാള്‍ കല്‍ക്കരി കടത്ത് കേസുമായി ബന്ധപ്പെട്ട് ഐ പാക്കിന്റെ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു ഓഫീസുകളില്‍ ഇഡി പരിശോധന നടത്തി. അതേസമയം അസമില്‍ പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ അതിശക്ത വിമര്‍ശനം ഉയര്‍ത്തി.

Story Highlights : row over bengal judicial officers gheraoed incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here