എം പിമാരുടെ മത്സര തീരുമാനം വൈകിയത് ഹൈക്കമാന്റിന്റെ തന്ത്രം; സണ്ണി ജോസഫ്
എം പിമാരുടെ മത്സര തീരുമാനം വൈകിയത് ഹൈക്കമാന്റിന്റെ തന്ത്രമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചേർന്നുള്ള തന്ത്രമായിരുന്നു ഇതെന്നും സണ്ണി ജോസഫ് ട്വന്റിഫോറിന്റെ ആൻസർ പ്ലീസിൽ പറഞ്ഞു.
എംപിമാരുടെ കാര്യത്തിൽ തീരുമാനം വൈകിയത് മോശം ആയെന്ന് നേരത്തെ തോന്നി. കെ സുധാകരനുമായി ഒരു പിണക്കവും ഇല്ല. ഒരു ആശയകുഴപ്പം ഉണ്ടായിരുന്നു എന്നാൽ അത് പരിഹരിച്ചു.പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വി ഡി സതീശൻ പറഞ്ഞത് പാർട്ടി തീരുമാനം തന്നെയാണ്. അല്ലാതെ വെറുതെ പറഞ്ഞതല്ല. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് സഖ്യം ഇല്ല.ഇത്തവണ കോൺഗ്രസ് ഭരണത്തിലേക്ക് തിരിച്ചു വരും,
സ്ഥാനാർഥി പട്ടികയിൽ പ്രശ്നങ്ങൾ ഇല്ല. തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് 10,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Story Highlights : The delay in the decision on the MPs’ contest was a ploy by the high command; Sunny Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




