Advertisement

‘ഇടതുപക്ഷം പൂർണമായി അഭിമന്യുവിന്റെ കൂടെ; തിരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യരുടെയും വോട്ട് വേണം’; ബിനോയ് വിശ്വം

April 3, 2026
Google News 2 minutes Read

നിയമസഭാ തിരഞ്ഞെടുപ്പിൽ‌ എല്ലാ മനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്ഡിപിഐ വോട്ട് തള്ളാതെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ബിജെപിക്ക് ഗുണം ചെയ്യുന്ന ഒന്നും ചെയ്യില്ല എന്ന് എസ്ഡിപിഐ പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടിലേക്ക് ആരെങ്കിലും പോകില്ല എന്ന് പറഞ്ഞാൽ അവരെ ഉന്തി തള്ളി അതിലേക്ക് വിടുന്ന നിലപാട് എൽഡിഎഫിന് ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഞങ്ങൾക്ക് വേണ്ടത് മനുഷ്യരുടെ വോട്ട് മാത്രമാണ്. മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം. ഇടതുപക്ഷം പൂർണമായി അഭിമന്യുവിന്റെ കൂടെ, ഘാതകൻ്റെ കൂടെയല്ലെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ആർ ശ്രീലേഖയുടെ ലൗ ജിഹാദ് പരാമർശം കേരളം കണ്ടും കേട്ടും മടുത്ത് മാറ്റിവെച്ച ഇല്ലാകഥയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശ്രീലേഖ പറയുന്നത് ബിജെപിയുടെ രാഷ്ട്രീയം. അതിൽ കൂടുതൽ ഒന്നും കാണുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read Also: ‘FCRA ബിൽ ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ളതല്ല; കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നുണപ്രചാരണം നടത്തുന്നു’; കിരൺ റിജിജു

പേരാമ്പ്രയിൽ എൽഡിഎഫിന് എതിരെയുയർന്ന വർഗീയ പ്രചാരണ ആരോപണത്തിൽ ബിനോയ് വിശ്വം പ്രതികരിച്ചു. എൽഡിഎഫ് അത്തരം ഒരു പ്രചാരണവും നടത്തില്ല. രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസ് കേരള ഹാൻഡിലിൽ ചെ ഗുവേരയുടെ ചിത്രം വക്രീകരിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ‌‌‌സാംസ്കാരിക അധഃപതനം. ചിത്രം പിൻവലിച്ചു കോൺഗ്രസ് മാപ്പ് പറയണം. ചിത്രം പിൻവലിച്ചാലെ കോൺഗ്രസ് നെഹ്റുവിന്റെ പിന്മുറക്കാർ ആകുകയുള്ളൂ. നെഹ്റു സ്നേഹത്തോടെ സ്വീകരിച്ച ചെഗുവരെ പറ്റിയാണ് കോൺഗ്രസ് നെറികെട്ട ചിത്രം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മൂത്താൽ ഏതറ്റം വരെ പോകും എന്നുള്ളതിന്റെ തെളിവാണിതെന്ന് ബിനോയ് വിശ്വം വിമർശിച്ചു.

Story Highlights : Binoy Viswam about SDPI vote in Assembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here