ധർമ്മടത്ത് UDF പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി; CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് UDF
ധർമ്മടം മണ്ഡലത്തിൽ യു ഡി എഫ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി. മുഴപ്പാലയിൽ സ്ഥാപിച്ച സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന്റെ ബോർഡ് എടുത്തു കൊണ്ടു പോയി. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുന്നില്ലെന്നും പൊലീസിൽ പരാതി നൽകുമെന്ന് യു ഡി എഫ് സ്ഥാനാർഥി പറഞ്ഞു.സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നതായാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്.
മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ഇതുവരെ ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൽ റഷീദ് പറയുന്നുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് പര്യടനം തടസപ്പെടുത്തിയെന്ന പരാതിയുമായും വി പി അബ്ദുള്‍ റഷീദ് രംഗത്തുവന്നിരുന്നു. മുഴപ്പാലയിൽ വെച്ച് വാഹനം തടഞ്ഞുവെച്ചു എന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിക്ക് നേരെ കൊലവിളി നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.
Story Highlights : complaint alleging theft of udf flex boards in dharmadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




