ഇന്നും ആയിരത്തിലേറെ രൂപ കൂടി; സ്വര്‍ണവില അറിയാം
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1440 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,680 രൂപയായി. സ്വര്‍ണം ഗ്രാമിന് 13,835 രൂപയാണ് ഇന്ന് നല്‍കേണ്ടി വരിക. (gold rate kerala april 03)
യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളും ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിയുന്ന പശ്ചാത്തലത്തിലുമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില തിരിച്ചുകയറിയിരിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 126000 രൂപയായിരുന്നിടത്തുനിന്ന് സ്വര്‍ണവില 99000 വരെ എത്തിയിരുന്നു.
Read Also: ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
Story Highlights : gold rate kerala april 03
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




