Advertisement

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടു; വിമാനം പൂർണമായി തകർത്തെന്ന് ഇറാൻ

April 3, 2026
Google News 3 minutes Read

അമേരിക്കയുടെ എഫ്-35 വിമാനം വെടിവച്ചിട്ടതായി ഇറാൻ. അമേരിക്കയുടെ എഫ്-35 വിമാനം മധ്യ ഇറാനിൽ വെടിവച്ചിട്ടതായി ഐ ആർ ജി സി അറിയിച്ചു. വിമാനം പൂർണമായി തകർന്നതായി ഇറാൻ അവകാശപ്പെട്ടു. പൈലറ്റ് രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നും ഐ ആർ ജി സി അറിയിച്ചു.(iran claims downing us f35 fighter jet 2026)

മധ്യ ഇറാനു മുകളിലൂടെ പറന്ന യുഎസിന്റെ രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം സൈന്യം വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് എഫ്-35 വെടിവച്ചിട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നത്. പഴയ അവകാശവാദം അമേരിക്കൻ സൈന്യം നിഷേധിച്ചിരുന്നു.യു എസ് സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും ഇതിന്റെ ചിത്രങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ഏറ്റവും പുതിയതും നൂതനവുമായ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അമേരിക്കൻ വിമാനം തകർത്തതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

വിമാനം പൂർണ്ണമായും തകർന്ന് കത്തിയമർന്ന നിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. എന്നാൽ പൈലറ്റിന്റെ മൃതദേഹം കണ്ടെടുക്കാനായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. “അതിക്രമിച്ചു കടന്ന ശത്രുവിമാനം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു” എന്ന് ഐആർജിസി വക്താവ് അറിയിച്ചു.

സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ സെൻട്രൽ കമാൻഡോ തയ്യാറായിട്ടില്ല. എന്നാൽ, ആദ്യ വിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം തെറ്റാണെന്ന് നേരത്തെ അമേരിക്കൻ പ്രതികരിച്ചിരുന്നു. ഇറാന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, മേഖലയിൽ അമേരിക്കൻ-ഇറാൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ ഇത് കാരണമാകും.

Story Highlights : iran claims downing us f35 fighter jet 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here