Advertisement

ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം

April 3, 2026
Google News 2 minutes Read
kuwait

ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം ശക്തമാക്കി ഇറാൻ. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണമുണ്ടായി. പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന്
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിയിച്ചു.ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചതായാണ് റിപ്പോർട്ടകൾ. എന്നാൽ ദുബൈയിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്ത വ്യാജമാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. സൗദി അറേബ്യക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾ ചെറുക്കനായതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ദുബായിലെ ദേവാലയങ്ങളിൽ ദുഃഖവെള്ളി തിരുകർമ്മങ്ങൾ ഒഴിവാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നേരിട്ടുള്ള ശുശ്രൂഷകൾ ഇല്ലെന്ന് പള്ളികൾ സർക്കുലർ ഇറക്കി.

Story Highlights : Iran’s drone attack; Fire breaks out at Kuwait oil refinery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here