‘നൂർബീനക്ക് രണ്ട് ടേം അവസരം കൊടുത്തു; പുതിയ ആളുകൾ മത്സരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല’; കെ എം ഷാജി
പുതിയ ആളുകൾ മത്സരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് നൂർബിനാ റഷീദിന് മുസ്ലിം ലീഗ് നേതാവും വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ എം ഷാജിയുടെ വിമർശനം. നൂർബീനക്ക് രണ്ട് ടേം മത്സരിക്കാൻ അവസരം കൊടുത്തു. താൻ പറയുന്ന ആളുകളെ മാത്രമേ സ്ഥാനാർഥി ആക്കാവൂ എന്ന് പറയുന്നതും ശരിയല്ലെന്നും ട്വന്റിഫോറിന്റെ ജെൻസ് മാനിഫെസ്റ്റോയിൽ കെ എം ഷാജി പറഞ്ഞു.
നൂർബീന പറയുന്നതിൽ കാര്യം ഉണ്ടായിരിക്കാം,പാർട്ടി പറയുന്നതിലും കാര്യം ഉണ്ടായിരിക്കാം. എന്നാൽ ഇമോഷണൽ ആയി സംസാരിക്കുന്നതിനിടെ കാര്യം കാര്യം അല്ലാതാകുന്നതാണ് പ്രശ്നം. ഇതൊന്നും തീരുമാനം വന്നതിന് ശേഷം പ്രതികരിക്കേണ്ട കാര്യമല്ല, തീരുമാനം വന്നതിന് മുന്നേ പറയേണ്ടതാണെന്ന് കെഎം ഷാജി പറഞ്ഞു. മുസ്ലിം ലീഗിന്റേത് കൃത്രിമ മതേതരത്വം അല്ല. അങ്ങനെ എങ്കിൽ മുസ്ലിം ലീഗ് എന്ന പേര് മാറ്റി മൈനോരിറ്റി ലീഗ് എന്നോ മറ്റോ പേരാക്കിയാൽ പോരെയെന്ന് കെഎം ഷാജി ചോദിച്ചു.
Read Also: എഫ്‌സിആര്‍എ നിയമഭേദഗതി; ‘നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കും ദോഷമാകില്ല’; കിരണ്‍ റിജിജു
സ്ഥാനാർഥി നിർണയത്തിൽ മുസ്ലീംലീഗിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂർബിന റഷീദിന്റെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി നേതൃത്വം. അച്ചടക്കലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ടു. നൂർബിനയുടെ പ്രസ്താവന വനിതാ ലീഗിന്റെ പൊതുനിലപാടായി കാണാനാകില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.
Story Highlights : KM Shaji against Noorbina Rasheed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




