മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫ്‌ളക്‌സ്; ബി ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്
ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും, മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചെന്നാണ് പരാതി. ഗോപാലകൃഷ്ണന്‍ എന്ന പേര് പേരുപയോഗിച്ച് സ്ഥാനാര്‍ഥി ദൈവമായി സ്വയം പ്രഖ്യാപിക്കുന്നെന്നും പരാതിയില്‍ പറയുന്നു. (LDF files complaint against B Gopalakrishnan)
ഗുരുവായൂര്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷാണ് പരാതി നല്‍കിയത്. വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ഥി സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.
Read Also: മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു
ഗുരുവായൂരില്‍ നടക്കുന്ന സ്ത്രീകളുടെ പരിപാടിയെ ‘രാധായനം’ എന്ന് വിശേഷിപ്പിച്ച് സ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും എല്‍ഡിഎഫ് ആരോപണമുണ്ട്.
ഗുരുവായൂരില്‍ നിന്ന് ഒരു ഹിന്ദു എംഎല്‍എ വേണമെന്ന വര്‍ഗീയ പരാമര്‍ശത്തില്‍ കോടതിയില്‍ നിന്ന് ഗോപാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തെങ്കിലും വര്‍ഗീയ പ്രചാരണത്തില്‍ നിന്ന് ഗോപാലകൃഷ്ണന്‍ പിന്നോട്ട് പോയില്ല. ഗുരുവായൂരിലെ മുന്‍കാല എംഎല്‍എമാരുടെ പേരുകള്‍ സൂചിപ്പിച്ച് വര്‍ഗീയ ചുവയോടെയാണ് ചാവക്കാട് പുതിയ ബോര്‍ഡ് സ്ഥാപിച്ചു.
Story Highlights : LDF files complaint against B Gopalakrishnan again with Election Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




