കേരള ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട; പ്രതിഷേധം ക്ലബ്ബ് മാനേജ്മെന്റിന്റെ നയങ്ങളിൽ
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് ആരാധക കൂട്ടായ്മായായ മഞ്ഞപ്പട. ക്ലബ്ബ് മാനേജ്മെന്റിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ എത്തില്ലെന്നാണ് മഞ്ഞപ്പട അറിയിച്ചിരിക്കുന്നത്. തുടർ പരാജയങ്ങൾ ഉത്തരവാദിത്വം മാനേജ്മെന്റ് ഏറ്റെടുക്കണം എന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു.
സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കിയിരുന്നു. സീസണിൽ ആറുമത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മുന്നേറ്റ നിരയിൽ ഗോൾ നേടാൻ ആരുമില്ലാത്തതും കെട്ടുറപ്പില്ലാത്ത പ്രതിരോധവും തളർന്ന മധ്യനിരയും ആദ്യ പകുതിയിൽത്തന്നെ ലീഡ് വഴങ്ങി സമ്മർദ്ദത്തിലാകുന്നതുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെ ഈസ്റ്റ് ഗാലറിയിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാൻ മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത.
Story Highlights : Manjappad boycotts Kerala Blasters in ISL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




