Advertisement

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീ‍ഡിപ്പിച്ചു; തൃശൂരിൽ പള്ളിവികാരിക്കെതിരെ കേസ്

April 3, 2026
Google News 1 minute Read

തൃശൂർ കൊരട്ടിയിൽ പള്ളിവികാരിക്കെതിരെ പോക്സോ കേസ്. കൊരട്ടി കൂനൂർ സെൻറ് ജോസഫ് പള്ളിവികാരി ഫാദർ ജോസഫ് കൊടിയ നെതിരെയാണ് പൊലീസ് കേസെടുത്തത്. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകൾക്കിടെ വീട്ടിലേക്ക് എത്തിയ ഫദർ ജോസഫ് കൊടിയൻ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആണ് പീഡിപ്പിച്ചതെന്നാണ് പരാതി. കേസെടുത്തതോടെ പ്രതി ഒളിവിൽ.

വൈകീട്ടോടെ അസ്വസ്ഥത അനുഭവപ്പട്ട കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് പള്ളിയിലും ശേഷം പോലീസ് സ്റ്റേഷനിലും എത്തി കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകി. പരാതി വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഫാദർ ജോസഫ് ഒടിയൻ ഒളിവിൽ പോയി എന്നാണ് പോലീസ് പറയുന്നത്. മൂന്നുവർഷം മുൻപ് സമാനമായ മറ്റൊരു പോക്സോ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. വികാരിക്കായി അന്വേഷണം ഊർജിതമാക്കിയെന്നാണ് കൊരട്ടി പോലീസ് പറയുന്നത്.

Story Highlights : POCSO Case filed against church priest in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here