Advertisement

രാഘവ് ഛദ്ദയെ നീക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ കടുത്ത അതൃപ്തി; പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തത് നേതൃത്വത്തെ ചൊടിപ്പിച്ചു

April 3, 2026
Google News 3 minutes Read
raghav chadha

എഎപി നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭാ ഉപനേതൃസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ കടുത്ത അതൃപ്തി. പാര്‍ട്ടി കാര്യങ്ങളിലോ രാഷ്ട്രീയ പ്രചാരണങ്ങളിലോ ശ്രദ്ധിക്കാത്തത് നേതൃത്വത്തെ ചൊടിപ്പിച്ചു. നിശബ്ദനാക്കിയാലും പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് നടപടിയോട് രാഘവ് ഛദ്ദ പ്രതികരിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഛദ്ദ ബിജെപിയിലേക്ക് കൂറുമാറുമെന്നും റിപ്പോര്‍ട്ടുണ്ട്. (Raghav Chadha Says Raised Public Issues)

ഛദ്ദയോട് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയായിരുന്നു ഉണ്ടായിരുന്നത്. ഛദ്ദ പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് അടക്കംപറച്ചില്‍. പാര്‍ട്ടി പ്രതിരോധത്തില്‍ ആയപ്പോഴൊക്കെ അദ്ദേഹം മൗനം പാലിച്ചത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായ അരവിന്ദ് കെജ്രിവാളിനെ നേരില്‍ കാണാന്‍ ഛദ്ദ താല്പര്യമെടുക്കാതിരുന്നത് വലിയ അതൃപ്തി ഉണ്ടാക്കി. കഴിഞ്ഞ നാളുകളില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച വിഷയങ്ങളിലൂടെ അദ്ദേഹം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയതും ചില നേതാക്കള്‍ക്ക് കല്ലുകടി ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിശബ്ദമാക്കാന്‍ ശ്രമിച്ചാലും പരാജയപ്പെടില്ല എന്നും ജനങ്ങളുടെ വിഷയം ഉയര്‍ത്തും എന്നും അദ്ദേഹം പാര്‍ട്ടിക്ക് സന്ദേശം നല്‍കി.

Read Also: തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത്, കെ അണ്ണാമലൈയ്ക്ക് സീറ്റില്ല

പാര്‍ട്ടി പാചകവാതക പ്രതിസന്ധി ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ ഛദ്ദ കേട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രമേയത്തില്‍ ഒപ്പിട്ടില്ല. രാജ്യത്തിന്റെ പ്രശ്‌നങ്ങളാണ് ഉയര്‍ത്തേണ്ടത് എന്നും സമൂസ വിഷയങ്ങള്‍ അല്ല പറയേണ്ടതെന്നും പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ സൗരഭരദ്വാജ് വിമര്‍ശിച്ചു.

ജനങ്ങളുടെ വിഷയം ഇനിയും ഉയര്‍ത്തുമെന്നും പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും രാഘവ് ഛദ്ദയുടെ മറുപടി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛദ്ദ ബിജെപിയിലേക്ക് കാലു മാറുമെന്ന് അഭ്യൂഹങ്ങള്‍ക്കിടയാണ് ആം ആദ്മി പാര്‍ട്ടി എം പിക്കെതിരെ വിമര്‍ശനം കടുപ്പിച്ചത്.

Story Highlights : Raghav Chadha Says Raised Public Issues, Day After Rajya Sabha Demotion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here