Advertisement

തമിഴ്‌നാട് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത്, കെ അണ്ണാമലൈയ്ക്ക് സീറ്റില്ല

April 3, 2026
Google News 1 minute Read
annamali

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 27 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിൽ മത്സരിയ്ക്കും.

മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ ചെന്നൈ മൈലാപ്പൂരിൽ. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിൽ മത്സരിയ്ക്കും. കോയമ്പത്തൂർ നോർത്തിൽ വാനതി ശ്രീനിവാസൻ മത്സരിക്കും. മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ പരിഗണിച്ചില്ല.

പ്രധാനപ്പെട്ട 27 മണ്ഡലങ്ങളിലേക്കുള്ള കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ നേതാക്കളും പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രചാരണം ശക്തമാക്കാൻ ബിജെപി അണ്ണാമലൈയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റം നടത്തുന്ന ബിജെപി, ഇത്തവണ നിയമസഭയിൽ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ്.

അണ്ണാമലൈ സ്ഥാനാർത്ഥിയാകാത്തത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഔദ്യോഗിക വിശദീകരണം. അദ്ദേഹം സംസ്ഥാനത്തുടനീളമുള്ള ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണത്തിന് നേതൃത്വം നൽകുമെന്നാണ് സൂചന.

അതേസമയം തമിഴ്നാട് തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ സെൽവ പെരുന്തഗൈ ശ്രീ പെരമ്പത്തൂരിൽ മത്‌സരിക്കും. 27 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

Story Highlights : tamilnadu bjp candidates list annamalai not to contest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here