Advertisement

FCRA യിൽ കോൺഗ്രസും സിപിഐഎമ്മും നുണകൾ പ്രചരിപ്പിക്കുന്നു ; പ്രധാനമന്ത്രി

April 4, 2026
Google News 2 minutes Read
MODI

വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതിയിൽ ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭയെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. FCRA വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും അസത്യം പ്രചരിപ്പിക്കുന്നെന്ന് തിരുവല്ലയിലെ യോഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി.

സിവിൽകോഡിലും ഇവർ നുണപ്രചരിപ്പിച്ചു. എന്തു ചെയ്താലും അപവാദം പ്രചരിപ്പിക്കുന്നു എല്ലാ കാര്യത്തിലും കള്ളം പറയുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾ ഏറെയുളള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും എൻഡിഎ ഭരണമെന്നും 2029ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു.NDA യോടുള്ള ഈ സ്നേഹം കേരളം മുഴുവൻ കാണുന്നു. കേരളം ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറായിരിക്കുന്നു. മേയ് 4ന് NDA സർക്കാർ അധികാരത്തിലേറാനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ആദ്യമായി BJP അധികാരത്തിലെത്തും. കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിലെ മാറ്റം ഉണ്ടാകാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Congress and CPIM are spreading lies on FCRA: PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here