Advertisement

കോഴിക്കോട് പടക്ക നിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

April 4, 2026
Google News 1 minute Read
kozhikkode

കോഴിക്കോട് കുരിക്കത്തൂരില്‍ പടക്കനിര്‍മാണത്തിനിടെ വീടിനുള്ളില്‍ സ്‌ഫോടനം. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് അപകടമുണ്ടായത്. അഞ്ചെട്ട് മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ സുധീഷ് പറഞ്ഞു. നേരത്തെ കുരിക്കത്തൂരിന് അടുത്തുള്ള മുണ്ടക്കലിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം.

മരിച്ച രണ്ട് പേരുടേയും പേര് രാഹുല്‍ എന്നാണെന്നാണ് പ്രാഥമിക വിവരം. വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ സിനി, ഷിജിത്ത് എന്നിവരാണ് ചികിത്സയിലുള്ളത്.

Story Highlights : Explosion inside house while making firecrackers in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here