Advertisement

കാസർഗോഡ് ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണം ; വനിതാ ലീഗ് നേതാവിനെതിരെ പരാതി

April 4, 2026
Google News 2 minutes Read
shanavas padoor

കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണമെന്ന് പരാതി. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന വിദ്വേഷ പരാമർശം നടത്തിയത്. പ്രസംഗത്തിൽ കപട വിശ്വാസി എന്നതിന് പകരം ‘മുനാഫിഖ് ‘ എന്ന പദമാണ് ഇവർ ഉപയോഗിച്ചത്.

ഉച്ചയ്ക്ക് ഒരു കൊടി വൈകിട്ട് മറ്റൊരു കൊടി പിടിക്കുന്നയാളാണ് ഷാനവാസ് പാദൂർ. മുനാഫിഖിന്റെ പണിയെടുത്തുകൊണ്ട് വോട്ടഭ്യർത്ഥിക്കാൻ വരികയാണ് ഷാനവാസ്. മുഖ്യമന്ത്രി പറയുന്നത് പോലെ നമുക്ക് പറയാനുണ്ട് കടക്ക് പുറത്തെന്ന്,

ഐ യു എം എൽ സ്ഥാനാർഥി കല്ലട മാഹിനാജിക്ക് വേണ്ടി വിവിധ പ്രദേശങ്ങളിൽ നടത്തിയ കുടുംബയോഗത്തിലെ പ്രസംഗത്തിനിടെയാണ് പരാമർശമുണ്ടായത്. ഈ പ്രസംഗം നാട്ടിൽ സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പർദ്ദ വളർത്തുന്നതും ലക്ഷ്യമാക്കിയുള്ളതാണ്. ഇതിലുപയോഗിക്കുന്ന മുനാഫിക് എന്ന അറബി വാക്ക് മനപ്പൂർവ്വം സ്ഥാനാർത്ഥിയെ വ്യക്തിപരമായി
ആക്ഷേപിക്കുന്നതിനാണ് ഉപയോഗിച്ചത്. തിരെഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടി സമൂഹത്തിൽ മതസ്പർദ്ദ ഉണ്ടാക്കുകയും സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫർസാനയ്‌ക്കെതിരെയും കല്ലട്ര മാഹിനെതിരെയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകി.

Story Highlights : Hate campaign against Kasaragod Shanavas Padur; Complaint against Women’s League leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here