Advertisement

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല; കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ട്’; എംഎ ബേബി

April 4, 2026
Google News 2 minutes Read

ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങൾ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.

സ്വർണ്ണക്കൊള്ളയിലെ പ്രധാന രണ്ടു പ്രതികൾ സോണിയ ഗാന്ധിയെ സന്ദർശിച്ചു. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് ഒന്ന് അധികം തവണ ചെല്ലുന്നു. സംശയത്തിന് ഒരുപാട് സാധ്യതയുണ്ട്. എന്നാൽ ആരോപണം നടക്കുന്നില്ല. പക്ഷേ കൂടിക്കാഴ്ചയിൽ ദുരൂഹതകൾ ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു.

Read Also: ‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തി എന്ന് കാണിച്ചാണെന്ന് എംഎ ബേബി പറഞ്ഞു. ചുമതലയിൽ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്തത തെറ്റുന്ന വ്യക്തത വരണം. ‌തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവരെ ചെവിയിൽ പിടിച്ച പുറത്തു കളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്ന് എംഎ ബേബി പറഞ്ഞു.

Story Highlights : MA Baby says Sonia Gandhi had any role in Sabarimala gold theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here