Advertisement

‘ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നു; ഇടതുപക്ഷമെന്നും അവർക്കൊപ്പം’; എംഎ ബേബി

April 4, 2026
Google News 2 minutes Read

ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയി ചിലർ കാണുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇടത് പക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാൻ സാധിക്കില്ല. അവർക്കൊപ്പം എന്നും നിൽക്കുന്നവരാണ് ഇടതുപക്ഷമെന്നും എംഎ ബേബി പറഞ്ഞു. വർഗീയശക്തികൾ കേരളത്തിൽ അധികാരത്തിലെത്താൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പാണിതെന്ന് അദേഹം കൂട്ടിച്ചേർത്തു.

അധികാരം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. വർഗീയശക്തികളുടെ വ്യാപനം ഒരു കാരണവശാലും കേരളത്തിൽ അനുവദിച്ചുകൂടായെന്ന് എംഎ ബേബി പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുറച്ച് നഷ്ടം ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ട്. ഇതിന് കാരണം കോൺഗ്രസും ബിജെപിയുമായി ഉണ്ടാക്കിയ ഡീലാണ്. ബിജെപിയും കോൺഗ്രസും, കോൺഗ്രസും ട്വന്റി-20യും ഒന്നിച്ച് ഭരിക്കുന്നത് കേരളത്തിൽ കാണാൻ കഴിയുമെന്ന് എംഎ ബേബി പറഞ്ഞു.

Read Also: പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

കോൺഗ്രസ് ബിജെപി ഡീൽ മറച്ചു വയ്ക്കാനാണ് സിപിഎം ബിജെപി ഡീൽ ആരോപിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയെ കോൺഗ്രസ് സഹായിച്ചു. കൊല്ലം കോർപറേഷനിൽ ബിജെപി കോൺഗ്രസിനെ സഹായിച്ചുവെന്ന് എംഎ ബേബി ആരോപിച്ചു.

Story Highlights : MA Baby says that some people see minorities as a vote bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here