‘FCRA ബിൽ ക്രൈസ്തവരുടെ മാത്രം പ്രശ്നമായി കാണാൻ ഉദ്ദേശിക്കുന്നില്ല; ഭരണകൂട ഭീകരതയെ സഭ ഭയക്കുന്നു’; മാർ ജോസഫ് പാംപ്ലാനി
വിദേശ സംഭാവാന നിയന്ത്രണ ഭേദഗതി ബില്ല് ക്രൈസ്തവരുടെ മാത്രം പ്രശ്നമായി കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഭരണകൂട ഭീകരതയെ സഭ ഭയക്കുന്നു. തിരഞ്ഞെടുപ്പിൽ പ്രത്യേക പാർട്ടിക്കായി വോട്ട് ചെയ്യണമെന്നോ പ്രതിഷേധിക്കണമെന്നോ സഭ പറയില്ലെന്നും വിശ്വാസികൾക്ക് വസ്തുനിഷ്ഠമായി നിലപാട് എടുക്കാൻ കഴിവുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിദേശ ഫണ്ട് വിനിയോഗത്തിൽ സർക്കാരിന് ഇപ്പോൾ തന്നെ കണിശമായ നിയമങ്ങളുണ്ട്. അങ്ങനെയിരിക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ എഫ്‌സിആർഎ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സ്വത്തുക്കൾ കണ്ടുകെട്ടുമെന്നത് വലിയ അന്യായമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അനീതി നടക്കുന്നതുകൊണ്ടാണ് സഭ എതിർക്കുന്നത്. എഫ്സിആർഎയിലൂടെ ക്രൈസ്തവ സഭകൾ സ്വത്തുവകകൾ വൻതോതിൽ സമ്പാദിച്ചുവെന്നത് അവിവേകമാണെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ക്രൈസ്തവരേയും ന്യൂനപക്ഷങ്ങളേയും രാജ്യവിരുദ്ധരായി പ്രവർത്തനത്തിന്റെ ഭാഗമായി ചിത്രീകരിക്കാനുള്ള ഒരു അപകടം ബില്ലിന് പിന്നിലുണ്ട്. അതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും പ്രചരണം ശക്തമാണ് രണ്ടു പേർക്കും സാധ്യത ഉണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.
Story Highlights : Mar Joseph Pamplani against FCRA bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




