Advertisement

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

April 4, 2026
Google News 2 minutes Read

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ്. 365 പേർക്ക് പരിക്കേറ്റു. രണ്ടു പൈലറ്റുകളെ രക്ഷിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വെടിവച്ചിട്ട എഫ്-15 പോർവിമാനത്തിലേയും എ-10 പോർവിമാനത്തിലെയും ഓരോ പൈലറ്റുകളെ വീതമാണ് രക്ഷിച്ചത്. എഫ്-15 പോർവിമാനത്തിലെ ഒരു ക്രൂ അംഗത്തെയാണ് ഇനി കണ്ടെത്താനുള്ളത്.

പരിക്കേറ്റവരിൽ 247 പേർ കരസേനക്കാരും 63 പേർ നാവികസേനക്കാരും 19 പേർ മറീനുകളും 36 പേർ എയർമെൻ എന്നിവർ ഉൾപ്പെടുന്നു. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചിലിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.

Read Also: രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി ഇസ്രയേൽ അറിയിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാദൗത്യത്തിന് തടസമാകാതിരിക്കാനാണ് ആക്രമണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനെ ശിലായുഗത്തിലേക്കെത്തിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള ഉദ്ദേശ്യത്തിന്റെ പരസ്യസമ്മതമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷഷ്‌കിയാൻ കുറ്റപ്പെടുത്തി.

Story Highlights : Middle East conflict: 13 American soldiers killed so far

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here