Advertisement

‘ശ്രുതിക്ക് വീടുവച്ച് നല്‍കുമെന്ന് പറഞ്ഞിട്ടില്ല, സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയെ അഭിനന്ദിച്ച് പോസ്റ്റിട്ടു’; കൂവിയതിനെക്കാൾ വലിയ തിരിച്ചടി സിപിഐഎമ്മിന് കിട്ടുമെന്ന് ടി സിദ്ദിഖ്

April 4, 2026
Google News 2 minutes Read

വയനാട് പുനരധിവാസത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി സിദ്ദിഖ് എംഎല്‍എ. വയനാട് ദുരന്തത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തു പറ്റിച്ചെന്ന കെ റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ടി സിദ്ദിഖ് തിരിച്ചടിച്ചു.

ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്‌സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. തന്നെ അപമാനിക്കാൻ ശ്രമം. വൃത്തികെട്ട രാഷ്ട്രീയമാണ് നടക്കുന്നത്. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമെന്നും സിദ്ദിഖ് പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ അപചയം, ജില്ലാ സെക്രട്ടറിക്ക് യോജിക്കാത്ത രീതിയിൽ പെരുമാറുന്നു. കൂവിയതിനെക്കാൾ വലിയ തിരിച്ചടി ഇതിന് സിപിഐഎമ്മിന് കിട്ടും.വീട് വാഗ്ദാനം ചെയ്ത ഏജൻസി പണിമുടക്കിയപ്പോൾ താൻ ഇടപെട്ടിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു.

CPIM ഇത്രയധികം വിഷയ ദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് പച്ചക്കള്ളം പറയുന്നു. ഒരു കാര്യം പറയുമ്പോൾ അറിയാതെ പറയുന്നതല്ല. ഇത് ബോധപൂർവ്വമായി പറഞ്ഞത്. സി എം ഡി ആർ എഫിലേക്ക് പണം കൊടുത്തില്ലെന്നു പറഞ്ഞു. കൂവി തോൽപ്പിക്കാനും ശ്രമിച്ചു. ഇപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

ഇത് ഗൂഢാലോചനയുടെ ഭാഗം. ശ്രുതിക്ക് വീട് നൽകാമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട്‌ ചെയ്ത് പ്രചരിപ്പിച്ചു. വീട് സ്പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. തറക്കല്ലിടൽ കർമത്തിൽ എന്നെ ഉൾപ്പെടെ പലരെയും വിളിച്ചു. ഇത് മുഴുവൻ മീഡിയയും വാർത്ത ചെയ്തതാണ്. സിപിഐഎം ജില്ലാ സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സിദ്ദിഖ് വിമർശിച്ചു.

Story Highlights : t siddique replay to k rafeeq wayand house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here