Advertisement

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

April 4, 2026
Google News 2 minutes Read

പ്രീ പോൾ സർവേകൾ പെയ്ഡാണെന്ന് പ്രതിപക്ഷ നേതാവി വി ഡി സതീശൻ. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തും. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേൾ ശ്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഭൂരിഭാഗം സർവേകളും വിശ്വാസ്യത ഇല്ലാത്തതാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും സർവേകൾ കണ്ടതാണ്. സർവേകളിൽ ഒരു കാര്യമില്ല. യഥാർത്ഥ ജന വികാരം പ്രതിഫലിക്കുന്നതല്ല. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ ജയിച്ചു അധികാരത്തിൽ തിരിച്ചു വരുമെന്ന് വിഡി സതീശൻ പറഞ്ഞു.

Read Also: ‘ഞാനിപ്പോഴും‌ സഖാവ് തന്നെ; പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല’; പി കെ ശശി

സർക്കാരിനെതിരായ ജന വികാരം ശക്തമാണ്. സർക്കാർ പരാജയപെട്ടിടത് ബദൽ പദ്ധതികളുമായാണ് യുഡിഫ് വരുന്നത്. അതിന് സമഗ്രമായ തയ്യാറെടുപ്പ് യുഡിഫ് നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഐഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. അതിലൊന്നും യുഡിഫിനെ തോല്പിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.

വെൽഫയർ പാർട്ടി യുഡിഫ് നെ പിന്തുണച്ചപ്പോൾ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പൊ എസ്ഡിപിഐ, പിഡിപി പിന്തുണ ആഗ്രഹിക്കുന്നു. കാപട്യമാണ് ഇതെന്നും പാർട്ടി കോൺ​ഗ്രസ് തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ബിജെപിയെയും അദേഹം വിമർശിച്ചു. ‌ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് ബിജെപിയെന്നും ഇവരുടെയൊക്കെ യഥാർത്ഥ മുഖം മൂടി അഴിഞ്ഞു വീഴുന്ന തിരഞ്ഞെടുപ്പ് ആണ് വരാൻ പോകുന്നതെന്നും വിഡി സതീശൻ‌ പറഞ്ഞു.

Story Highlights : VD Satheesan says pre-poll surveys are paid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here