വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ സ്ഥാനാർഥിത്വം പിൻവലിച്ചു
തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ സ്ഥാനാർഥിത്വം പിൻവലിച്ചു. കാട്ടുമണ്ണാർകോവിൽ മണ്ഡലത്തിലായിരുന്നു പത്രിക നൽകിയത്. എം പിയായതിനാൽ മത്സരിക്കുന്നില്ലെന്നാണ് വിശദീകരണം. പകരം പത്രിക നൽകിയ കാട്ടുമണ്ണാർകോവിൽ മണ്ഡലത്തിൽ അന്തരിച്ച വിസികെ നേതാവ് ഇനയ പെരുമാളിന്റെ മകൻ ജ്യോതിമണി സ്ഥാനാർഥിയാകും. തിരുമാവലവൻ ഒറ്റയ്ക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതിൽ പാർട്ടിയ്ക്കുള്ളിൽ വിമർശനമുണ്ടായിരുന്നു.
തമിഴ്നാട് നിയമസഭയിലെത്തണമെന്ന ആഗ്രഹത്താലാണ് തിരുമാവലവൻ പത്രിക നൽകിയത്. അടുത്ത തിരഞ്ഞെടുപ്പിൽ ജില്ലാ ഘടകങ്ങൾ സ്ഥാനാർഥിയെ തീരുമാനിയ്ക്കുമെന്ന് തിരുമാവലവൻ നേരത്തെ പറഞ്ഞിരുന്നു. എട്ട് സീറ്റുകളിലാണ് വിസികെ മത്സരിയ്ക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ടിവികെ അധ്യക്ഷൻ വിജയും പുതുച്ചേരിയിൽ റോഡ് ഷോ നടത്തിയിരുന്നു. നാഗർകോവിൽ, തെങ്കാശി ജില്ലകളിലായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പര്യടനം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി വിഴിപ്പുരത്തും പ്രചാരണം നടത്തി. ടിവികെ അധ്യക്ഷൻ വിജയ്, ഇന്ന് പെരമ്പൂരിൽ വീണ്ടും പത്രിക നൽകി. കേസിലെ വിശദാംശങ്ങളും ശരിയായ വയസും ചേർത്താണ് പ്രവർത്തകർ വഴി പുതിയ പത്രിക നൽകിയത്.
Story Highlights : Viduthalai Siruthaikal party president Thirumavalavan withdraws candidacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

