ചണ്ഡീഗഡിലെ BJP ഓഫീസിന് മുന്നിലെ സ്ഫോടനം; പാക് ചാര സംഘടനയായ ISIക്ക് പങ്കെന്ന് പഞ്ചാബ് പൊലീസ്
ചണ്ഡീഗഡിലെ ബിജെപി ഓഫീസിന് മുന്നിലെ സ്ഫോടനത്തിൽ പാക് ചാര സംഘടനയായ ISI ക്ക് പങ്കെന്ന് പഞ്ചാബ് പൊലീസ്. കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം. മേഖലയിലെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയെന്ന് പൊലീസ് പറയുന്നു. കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐഎസ്ഐ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്.
പോർച്ചുഗൽ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് ആക്രമണ നിർദേശം എത്തിയത്. ഗ്രനേഡ്, തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ സംഘം കടത്തി. ഏപ്രിൽ 1ന് വൈകിട്ട് 5 മണിക്കാണ് ചണ്ഡീഗഡിൽ ബിജെപി ഓഫീസിനു മുന്നിൽ സ്ഫോടനം ഉണ്ടായത്. ഗ്രനേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ വിഘടനവാദി നേതാവ് സുഖ്ജീന്ദർ സിംഗ് ബബ്ബാർ ഏറ്റെടുത്തിരുന്നു. ഗുരുദാസ്പൂരിൽ പോലീസിന്റെ വെടിയേറ്റ് മരിച്ച രഞ്ജിത് സിംഗിന്റെ കൊലയാളികളെ വെറുതെ വിടില്ലെന്നായിരുന്നു പ്രതികരണം. പഞ്ചാബിലെ യുവാക്കളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും സുഖ്ജീന്ദർ സിംഗ് ബബ്ബാർ പറഞ്ഞിരുന്നു.
സെക്‌ടർ 37ലെ പാർട്ടി ആസ്ഥാനത്തിന് മുൻപിലാണ് സ്ഫോടനം നടന്നത്. വീര്യം കുറഞ്ഞ ഗ്രനേഡ് ഓഫീസിന് മുന്നിലേക്ക് എറിയുകയായിരുന്നു. സ്ഫോടനത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. സ്ഫോടനത്തിലെ ഭീകര ബന്ധം എൻഐഎയും അന്വേഷിക്കുന്നുണ്ട്. അമൻ, ഗുർത്തേജ് എന്നിവരെ കേന്ദ്ര അന്വേഷണ ഏജൻസികളും ചോദ്യം ചെയ്യും. പിടിയിലായരുടെ പക്കൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
Story Highlights : BJP office Blast in Chandigarh; involvement of Pakistan’s spy agency ISI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




