Advertisement

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ; പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും

April 5, 2026
Google News 1 minute Read

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാല് നാൾ. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോടും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൃശൂരിലും പ്രചാരണം നടത്തും. കണ്ണൂരിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പ്രചാരണം. എൽഡിഎഫിനും, യുഡിഎഫിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ഇന്ന് നേതൃത്വം മറുപടി പറയും.

അവസാനവട്ട പ്രചാരണ തിരക്കിലാണ് സ്ഥാനാർഥികൾ. ആവേശം കൂട്ടി ദേശീയ നേതാക്കളും സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോഴിക്കോടും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. ബേപ്പൂരിലെ റോഡ് ഷോയിലും, ഉച്ചയ്ക്ക് ശേഷം കുന്നത്തുനാട്ടെ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് ആറിന് കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ പികെ കൃഷ്ണദാസിന് വേണ്ടി വോട്ട് തേടും. രാത്രി 8.30 ഓടെ പ്രവാസി പ്രവർത്തക സംഗമത്തെ അമിത് ഷാ അഭിസംബോധന ചെയ്ത് സംസാരിക്കും.

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം തുടരുകയാണ്. 140 മണ്ഡലങ്ങളിൽ നിന്നും സമഗ്ര വിവരങ്ങളുമായി വോട്ടത്തോൾ തുടരുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി മുതിർന്ന നേതാക്കൾ കളം നിറഞ്ഞതോടെ പ്രചാരണത്തിന്റെ അവസാന ലാപ്പ് ആവേശത്തിലാണ്.

Story Highlights : Four days left for the assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here