എന്‍ഡിഎ ക്യാമ്പിന് ആവേശം; ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോട്
എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോട്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി
അഡ്വ. കെ. പി. പ്രകാശ് ബാബുവിന്റെ റോഡ് ഷോയിലാണ് അമിത് ഷാ പങ്കെടുക്കുക. രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിക്കുന്ന
റോഡ് ഷോ നടുവട്ടം പാല്‍ കമ്പനിക്കു മുന്നില്‍ അവസാനിക്കും. വാദ്യ മേളങ്ങളുടെയും കേരളീയ കലാ രൂപങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ. (Home Minister Amit Shah in Kozhikode today)
വൈകിട്ട് 3 മണിക്ക് കുന്നത്തുനാട് പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. വൈകിട്ട് 6.15 ന് കട്ടാകടയില്‍ പി കെ കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവര്‍ത്തക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.
Read Also: ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു: പരാതി നൽകി കോൺഗ്രസ്
നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ഗാന്ധി സ്‌ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.
അതേസമയം, യുഡിഎഫിനായി സംസ്ഥാനത്ത് തുടരുന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം തൃശൂരിലാണ്.
Story Highlights : Home Minister Amit Shah in Kozhikode today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




