അമേരിക്കന്‍ വിമാനവും ഹെലികോപ്ടറുകളും തകര്‍ത്തതായി ഇറാന്‍; വിമാനം ഇറാന്റെ കൈയിലെത്താതിരിക്കാന്‍ ഞങ്ങള്‍ തന്നെ അത് നശിപ്പിച്ചുവെന്ന് അമേരിക്ക
അമേരിക്കന്‍ വിമാനവും ഹെലികോപ്ടറുകളും തകര്‍ത്തെന്ന അവകാശവാദവുമായി ഇറാന്‍ സേന. തകര്‍ന്ന വിമാനത്തിന്റെയും ഹെലികോപ്ടറുകളുടെയും ചിത്രങ്ങള്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബഫ് പങ്കുവച്ചു. ഇതു പോലെ മൂന്ന് വിജയങ്ങള്‍ കൂടി നേടിയാല്‍ അമേരിക്ക നശിക്കുമെന്നാണ് ഗാലിബഫിന്റെ പരിഹാസം. (Iran says it shot down US plane and helicopters)
വിമാനം ഇറാന്റെ കൈവശം എത്താതിരിക്കാന്‍ അമേരിക്കന്‍ സേന തന്നെ നശിപ്പിച്ചതാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെ ഇറാന് നേരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തപക്ഷം നരകത്തിലാകും ഇറാന്റെ ജീവിതമെന്നാണ് ഭീഷണി. ഇതുപോലെയൊന്ന് ഇനി വേറെ ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ചയ്ക്കകം ഇറാനുമായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാം നശിപ്പിക്കാനാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇറാന്റെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കും. ചര്‍ച്ചകള്‍ തുടരുകയാണ്. കുര്‍ദിഷ് സായുധസംഘങ്ങളിലൂടെ ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്ക് അമേരിക്ക ആയുധം എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കുര്‍ദിഷുകള്‍ ആ ആയുധങ്ങള്‍ കൈവശപ്പെടുത്തിയതായി സംശയിക്കുന്നതായും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണം.
Story Highlights : Iran says it shot down US plane and helicopters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




