Advertisement

ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവം; എന്‍ഐഎ അന്വേഷണം ഊര്‍ജിതം

April 5, 2026
Google News 2 minutes Read

ബംഗാളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞുവെച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതം. മാര്‍ഡയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. ഏപ്രില്‍ ഒന്ന് രാത്രി എന്ത് സംഭവിച്ചു എന്ന് അറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇതിന് പുറമെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, സുരക്ഷാ ഭീഷണിയില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ കത്ത് ലഭിച്ചിട്ടില്ല എന്ന് മാള്‍ഡ ജില്ലാ ഭരണകൂടം അറിയിച്ചു. ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയിട്ടും ഭരണകൂടം നടപടികള്‍ സ്വീകരിച്ചില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരാണ് അറസ്റ്റിലായത്.

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ബംഗാള്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത AIMIM നേതാവ് മോഫക്കറുല്‍ ഇസ്ലാമിലിനെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് കേസില്‍ എന്‍ഐഎയും ബംഗാളില്‍ എത്തി അന്വേഷണം ആരംഭിച്ചത്. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞതിനു പിന്നില്‍ അസദുദ്ദീന്‍ ഉവൈസിയും ബിജെപിയുമാണെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം.

Story Highlights : Judicial officers’ gherao in Bengal; NIA investigation intensifies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here