Advertisement

‘ഞാനും വി ഡി സതീശനും തമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഈ കാര്‍ഡ് ഇറക്കിയാലൊന്നും ജനം വീഴില്ല’: കെ സി വേണുഗോപാല്‍

April 5, 2026
Google News 2 minutes Read
KC Venugopal

കോണ്‍ഗ്രസില്‍ തമ്മിലടി എന്നത് ഒന്നും പറയാനില്ലാതെ വരുമ്പോള്‍ എതിരാളികള്‍ ഇറക്കുന്ന ഒരു കാര്‍ഡ് മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ഭിന്നതയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഒരു ഇരുമ്പുമറയുമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങനെയൊരു അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കില്‍ മുമ്പേ പുറത്തുവന്നേനെ. ഇന്നുവരെ ഒരു കാര്യത്തില്‍ താനോ വി ഡി സതീശനോ തികച്ചും വിഭിന്നിമായ പക്ഷങ്ങള്‍ ഉള്ളതായി എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നും കെ സി ചോദിച്ചു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (KC Venugopal denies allegation on conflict inside congress)

താനും വി ഡി സതീശനും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നവരാണെന്ന് കെ സി വേണുഗോപാല്‍ വിശദീകരിച്ചു. അദ്ദേഹവും താനും തമ്മിലെന്നല്ല കോണ്‍ഗ്രസില്‍ ഒരു തരത്തിലുള്ള ഭിന്നതയും നിലനില്‍ക്കുന്നില്ല. എതിരാളികളുടെ എത്തരം കാര്‍ഡുകളിലൊന്നും ജനങ്ങള്‍ വീഴില്ല. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഐഎമ്മിലാരും പിണറായി വിജയനെതിരെ മിണ്ടരുത് എന്ന തരത്തിലുള്ള ഇരുമ്പുമറയൊന്നും കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കുന്നത്തുനാടിന് 5000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് എന്‍ഡിഎ; 116 ലക്ഷംവീട് കോളനികള്‍ നവീകരണത്തിന് 280 കോടി നല്‍കുമെന്ന് പ്രഖ്യാപനം

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വികസന സംവാദത്തിന് വെല്ലുവിളിച്ചതിനെ കുറിച്ചും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സംവാദത്തില്‍ വാദിക്കാനും അവതരിപ്പിക്കാനും അദ്ദേഹത്തിന്റെ പക്കല്‍ ഒന്നുമില്ല. സംവാദത്തിനുതകുന്ന കോപ്പുകള്‍ മുഖ്യമന്ത്രിയുടെ കൈയിലില്ലാത്തതിനാലാണ് അദ്ദേഹം പരസ്യ സംവാദത്തിന് വരാത്തത്. ബഡായി അല്ലാതെ മുഖ്യമന്ത്രിക്ക് റിയാലിറ്റിയില്ല. പണ്ട് കേരളത്തിന് വേണ്ടി പാര്‍ലമെന്റില്‍ എന്ത് ഉന്നയിച്ചു എന്ന വിഷയത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചപ്പോള്‍ ഡാറ്റ വച്ച് ചര്‍ച്ച ചെയ്യാമെന്ന് താന്‍ വെല്ലുവിളിച്ചിരുന്നു. അന്നും അദ്ദേഹം പരസ്യ സംവാദത്തിന് തയ്യാറായില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights : KC Venugopal denies allegation on conflict inside congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here