സെല്‍ഫിയെടുത്തതിന് ശേഷം മാഗ്നസ് കാള്‍സണ്‍ ഒഫീഷ്യലിനെ വിളിച്ചു; ചെസ് വേദിയില്‍ എതിരാളിയുടെ ഫോണ്‍ പിടിച്ചെടുത്തു
ജര്‍മ്മനിയില്‍ അടുത്തിടെ നടന്ന ഒരു ചെസ്സ് ടൂര്‍ണമെന്റിനിടെയായിരുന്നു ആ സംഭവം. കര്‍ശനമായ ടൂര്‍ണമെന്റ് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍ ഉള്‍പ്പെട്ട ഒരു ലഘു പ്രീ-മാച്ച് വീഡിയോ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്.
കസാഖിസ്ഥാനിലെ വളര്‍ന്നുവരുന്ന താരം അലുവ നര്‍മാനെ നേരിടാന്‍ കാള്‍സണ്‍ നിശ്ചയിച്ചിരുന്ന കാള്‍സ്രുഹെയിലെ ഗ്രെങ്ക് ഫ്രീസ്‌റ്റൈല്‍ ചെസ്സ് ഓപ്പണിലായിരുന്നു സെല്‍ഫി വിവാദം അരങ്ങേറിയത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാഗ്നസ് കാള്‍സണ്‍ന്റെ എതിരാളിയായ അലുവ നര്‍മാന്‍ ഒരു സെല്‍ഫിക്കായി മാഗ്നസ് കാള്‍സണോട് അഭ്യര്‍ഥിച്ചു. കാള്‍സണ്‍ ഊഷ്മളമായി തന്നെ ആ അഭ്യര്‍ഥനയെ സ്വീകരിച്ചു. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള സൗഹൃദം സൂചിപ്പിക്കുന്നതായിരുന്നു ആ സെല്‍ഫി നിമിഷം. പക്ഷേ അടുത്ത നിമിഷം തന്നെ മാഗ്നസ് കാള്‍സന്റെ മാനസികവസ്ഥ മാറുന്നതായി വീഡിയോയില്‍ കാണാം. കാള്‍സണ്‍ ഒരു ഒഫീഷ്യലിനെ വിളിക്കുന്നതാണ് പിന്നിട് കാണുന്നത്. തുടര്‍ന്ന് നൂര്‍മാനോട് അവളുടെ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. ഗെയിം ആരംഭിക്കുന്നതിന് മുമ്പ് ടൂര്‍ണമെന്റ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഉദ്യോഗസ്ഥന്‍ പിന്നീട് ആ ഇലക്ട്രോണിക് ഉപകരണം കണ്ടുകെട്ടി.
Lady took a selfie with Magnus Carlsen before the match began. In response, Magnus Carlsen reported his opponent to the referee, leading to her phone being confiscated 😭 pic.twitter.com/pqNcMZBrI6
— non aesthetic things (@PicturesFoIder) April 4, 2026
ഈ നീക്കത്തിന് പിന്നിലെ കാരണം ഒരിക്കലും വ്യക്തിപരമല്ലായിരുന്നു. ചെസ് ടൂര്‍മെന്റുകളിലെ നടപടിക്രമമായിരുന്നു ഇവിടെ നടന്നത്. ടൂര്‍ണമെന്റുകളില്‍ വഞ്ചനയോ ബാഹ്യ സഹായമോ ഉണ്ടാകാനുള്ള സാധ്യത തടയുന്നതിനായി കര്‍ശനമായ ‘നോ-ഫോണ്‍’ നയങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്. പ്ലേയിംഗ് ഏരിയയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ തന്നെ ഇത്തരം കീഴ് വഴക്കങ്ങളെ ഹനിക്കുന്ന നടപടികള്‍ക്ക് മദ്ധ്യസ്ഥര്‍ ഉത്തരവാദികളായിരിക്കും. അതിനാല്‍ തന്നെയാണ് മാഗ്നസ് കാള്‍സണ്‍ ആവശ്യപ്പെട്ട നിമിഷം തന്നെ ഫോണ്‍ എതിരാളിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തത്.
Story Highlights: Magnus Carlsen and Alua Nurman issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




