കുന്നത്തുനാടിന് 5000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് എന്‍ഡിഎ; 116 ലക്ഷംവീട് കോളനികള്‍ നവീകരണത്തിന് 280 കോടി നല്‍കുമെന്ന് പ്രഖ്യാപനം
കുന്നത്തുനാടിന് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് എന്‍ഡിഎ. കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ സംഘടിപ്പിച്ച എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബാണ് പാക്കേജ് പ്രഖ്യാപിച്ചത്. തിരുവാണിയൂര്‍, പൂതൃക്ക,കുന്നത്തുനാട്, വടവ്കോട്-പുത്തന്‍കുരിശ് പഞ്ചായത്തുകളിലെ 2000 പേര്‍ക്ക് ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ ദിവസവേതനത്തില്‍ നേരിട്ട് തൊഴില്‍, പുത്തന്‍കുരിശ് പഞ്ചായത്തിലെ അമൃത കോളനി ഉള്‍പ്പെടെ മണ്ഡലത്തിലെ 116 ലക്ഷംവീട് കോളനികള്‍ നവീകരിക്കാന്‍ 280 കോടി, കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അങ്കമാലി കുണ്ടന്നൂര്‍ ‘എട്ട്വരി’ പാതയ്ക്ക് 9500 കോടി എന്നിങ്ങനെ വിവിധ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ( NDA announces special package of Rs 5000 crore for Kunnathunadu)
കൂടാതെ എഴിപ്പുറം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ കൂടി ആറ് മാസത്തിനകം തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എന്‍.ഡി.എയുടെ പ്രകടന പത്രികയില്‍ പറഞ്ഞവയ്ക്ക് പുറമെയാണ് കുന്നത്തുനാട് മണ്ഡലത്തിന്റെ വികസനത്തിനായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.കേരളത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ പാക്കേജാണിത്.
Story Highlights : NDA announces special package of Rs 5000 crore for Kunnathunadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




