വാടാനപ്പള്ളിയിലെ BJP കിറ്റ് വിവാദം; ‘കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂ’,വെല്ലുവിളിച്ച് സുരേഷ്‌ഗോപി
തൃശൂർ വാടാനപ്പിള്ളിയിലെ കിറ്റ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ആരോപണത്തിൽ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂവെന്നും സുരേഷ്‌ഗോപി വെല്ലുവിളിച്ചു. ലോക്കൽ പൊലീസിനോട് ചോദിക്കൂ സത്യം പുറത്തുവരട്ടെ. ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെ ലക്ഷ്യം. എന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും സുരേഷ്‌ഗോപി ചോദിച്ചു.
വാടാനപ്പള്ളിയിലെ ആൽമാവ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിലാണ് ബിജെപി പ്രവർത്തകർ വിതരണം ചെയ്യാനുള്ള കിറ്റ് തയ്യാറാക്കുന്നതെന്ന് ആക്ഷേപമുയർന്നത് . പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർഥി പ്രൊഫസർ സി രവീന്ദ്രനാഥും പ്രദേശത്ത് എത്തി. റിട്ടേണിങ്ങ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴും പലതവണ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പൊലീസിന് പുറമെ കേന്ദ്രസേനയും സ്ഥലത്തെത്തി. കിറ്റുകൾ പിടിച്ചെടുക്കുകയും, സൂപ്പർ മാർക്കറ്റ് ഉടമ പ്രവീൺ, കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകൻ സതീഷ് എന്നിവരെ പൊലീസ്റ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് ശമനമായത്. യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനയേും കോൺഗ്രസ് പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
താൻ കിറ്റ് വിതരണത്തിന് എത്തിയതല്ലെന്നാണ് ഗോഡൗണിലെ മുകളിലെ മുറിയിലുണ്ടായിരുന്ന ബിജെപി നേതാവും നടനുമായ ദേവന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് തൃശ്ശൂരിൽ കത്തിക്കയറിയ ബിജെപിക്കെതിരായ കിറ്റ് വിവാദം.
Story Highlights : Suresh gopi says no truth in bjp kit controversy in vadanappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




