’48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിൽ ദുരിത പെയ്ത്ത് ഉണ്ടാകും’; ഭീഷണിയുമായി ട്രംപ്
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് മേൽ കടുത്ത ആക്രമണം അഴിച്ചുവിടുമെന്ന് ഡോണാൾഡ് ട്രംപിന്റെ ഭീഷണി. തിങ്കളാഴ്ചയ്ക്കകം ഇറാനുമായി കരാർ ഒപ്പിടാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം നശിപ്പിക്കാനാണ് തീരുമാനമെന്ന് ട്രംപ്. ഇറാൻ്റെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കും. ചർച്ചകൾ തുടരുകയാണ്.
കുർദിഷ് സായുധസംഘങ്ങളിലൂടെ ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്ക് അമേരിക്ക ആയുധം എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും ട്രംപ്. എന്നാൽ കുർദിഷുകൾ ആ ആയുധങ്ങൾ കൈവശപ്പെടുത്തിയതായി സംശയിക്കുന്നതായും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിനോടാണ് ട്രംപിൻ്റെ പ്രതികരണം.
അതേസമയം,പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതോടെ നേപ്പാളിൽ സർക്കാർ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച കാഠ്മണ്ഡുവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശനിയും ഞായറും അവധി നൽകാൻ തീരുമാനിച്ചത്. ഇന്ധന വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 6 മുതൽ പുതിയ തീരുമാനം നിലവിൽ വരും. സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്ന് സർക്കാർ വക്താവ് സസ്മിത് പൊഖാറേൽ അറിയിച്ചു.
Story Highlights : Trump threatens Iran with ‘catastrophic consequences of Hormuz is not opened within 48 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




