Advertisement

കൂത്തുപമ്പിൽ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞു; ഗൂഢാലോചന നടത്തിയ ആർഎസ്എസ് പ്രവർത്തകനും അറസ്റ്റിൽ

April 6, 2026
Google News 1 minute Read

കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയാളും അറസ്സിൽ. ആർ എസ് എസ് പ്രവർത്തകൻ ചുണ്ടയിൽ സ്വദേശി പള്ളിത്ത് ഞാലിൽ വീട്ടിൽ എ അമൽ രാജ് ആണ് അറസ്റ്റിലായത്.

അമലിനെ കാപ്പ കേസിൽ ഉൾപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.രണ്ട് ആർഎസ്എസുകാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ പൂവത്തൂരിലെ യു പി അർജുന്റെ വീടിന് നേരെയാണ് കഴിഞ്ഞ ആഴ്ച ബോംബ് എറിഞ്ഞത്.രാത്രി 12.40 ഓടെയാണ് സംഭവം. ബോംബ് വീട്ടിന്റെ വരാന്തയിലാണ് വീണത്.

സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാലപ്പഴക്കമാവാം പൊട്ടാതിരിക്കാൻ കാരണമെന്നാണ് സംശയം. മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

Story Highlights : bomb attack on policeman house in cheruvanchery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here