കയ്യില്‍ കാശില്ലാത്ത സ്ഥിതി വന്നാല്‍ പോലും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തെങ്കിലും ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും : എം.എ യൂസഫലി
ഗള്‍ഫ് മേഖലയില്‍ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനകാര്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് നല്‍കുന്നതില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. ഫുജൈറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Even if I have no money, still pay employees on time says M. A. Yusuff Ali)
ഈ സമയത്ത് പതറാതെ നില്‍ക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്ന് യൂസഫലി പറഞ്ഞു. അവശ്യഉത്പനങ്ങള്‍ ഉപഭോക്താകള്‍ക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്. കൊറോണ സമയത്ത് പലകമ്പനികളും ശമ്പളം വെട്ടികുറച്ചെങ്കിലും ലുലു ജീവനകാര്‍ക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബാങ്ക്‌ലോണ്‍ എടുത്ത് വരെ കൃത്യമായി ശമ്പളം നല്‍കിയ സമയമുണ്ട്.ഈ ഘട്ടത്തിലും സമയത്ത് ജീവനകാര്‍ക്ക് ശമ്പളം നല്‍കുന്നത് കൃത്യമായി തുടരുമെന്നും യൂസഫലി പറഞ്ഞു.
നാട്ടില്‍ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണെന്നും ആ പ്രതീക്ഷകള്‍ക്ക് ഒരു കുറവും വരുത്താതെ തുടരുമെന്നും യൂസഫലി വ്യക്തമാക്കി. കയ്യില്‍ കാശില്ലാത്ത സ്ഥിതി വന്നാല്‍ പോലും ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തെങ്കിലും ജീവനകാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കും. അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Even if I have no money, still pay employees on time says M. A. Yusuff Ali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




