ഭുവനേശ്വരനെ കോളജിലേക്ക് നിര്‍ബന്ധിച്ച് അയച്ചത് സിപിഐഎമ്മുകാര്‍; കൊലപാതക സാഹചര്യമൊരുക്കിയത് എസ്എഫ്‌ഐക്കാര്‍; ജി സുധാകരന്‍
തന്റെ സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തില്‍ എസ്എഫ്‌ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്തി അമ്പലപ്പുഴ സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. സിപിഐഎമ്മുകാരാണ് ഭുവനേശ്വരനെ കോളജിലേക്ക് നിര്‍ബന്ധിച്ച് അയച്ചതെന്നും കൊലപാതക സാഹചര്യമൊരുക്കിയത് എസ്എഫ്‌ഐക്കാര്‍ ആണെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയുടെ ചുമതലയുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയെയും അദ്ദേഹം അധിക്ഷേപിച്ചു. (G Sudhakaran’s controversial statement)
കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ജി സുധാകരനെ പലപ്പോഴും പ്രതിരോധമാക്കിയ പ്രധാന ചോദ്യമായിരുന്നു സഹോദരന്റെ രക്തസാക്ഷിത്വം. 1976 ല്‍ പന്തളം എന്‍എസ്എസ് കോളേജില്‍ വച്ചായിരുന്നു ജി ഭുവനേശ്വറിന്റെ കൊലപാതകം. പ്രതിസ്ഥാനത്താകട്ടെ കെഎസ്യു ആയിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്തിയത് ആരെന്ന് ചോദ്യത്തിന് കൊലപാതകത്തിന് വഴിയൊരുക്കിയത് എസ്എഫ്‌ഐയും സിപിഐഎമ്മും എന്ന് വാദിച്ചു നില്‍ക്കാനാണ് ജി സുധാകരന്റെ ശ്രമം.
Read Also: ‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ
കോളജ് കലാപകലുഷിതമായിരുന്നപ്പോള്‍ അങ്ങോട്ട് പോകണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. നിര്‍ബന്ധിച്ച് അവനെ കോളജിലേക്ക് പറഞ്ഞയച്ചത് സിപിഐഎം നേതാക്കന്മാരാണ് – സുധാകരന്‍ പറഞ്ഞു.
സുജാതയ്‌ക്കെതിരെ വിവാദമായ പരാമര്‍ശമാണ് സുധാകരന്‍ നടത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ കയറുകയുള്ളു. നായന്മാരുടെ വീടുകള്‍ കയറുകയാണ്. നാണവും മാനവും വേണ്ടേ സുജാതയ്ക്ക്. അമ്പലപ്പുഴയിലെ ചാര്‍ജുകാരിയാണത്രേ. അവരിവിടെ മലമറിക്കുമോ. അവരെ ആര്‍ക്കെങ്കിലും പരിചയമുണ്ടോ – സുധാകരന്‍ ചോദിച്ചു.
ജി സുധാകരന്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്ന് സി എസ് സുജാത പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജാതി നോക്കിയാണോ വോട്ട് തേടുന്നതെന്നും അവര്‍ ചോദിച്ചു.
കൊലപ്പെടുത്തിയത് ആരെന്ന് ചോദ്യത്തിന് കൊലപാതകത്തിന് വഴിയൊരുക്കിയത് എസ്എഫ്‌ഐയും സിപിഐഎമ്മും എന്ന് വാദിച്ചു നില്‍ക്കാനാണ് ജി സുധാകരന്റെ ശ്രമം. സുധാകരന്റെ അധപതനമാണ് കാണുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
Story Highlights : G Sudhakaran’s controversial statement on his brother G Bhuvaneswaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




