Advertisement

‘ഐ. സി ബാലകൃഷ്ണന് സീറ്റ് നൽകിയത് അംഗീകരിക്കാനാകില്ല, പ്രിയങ്ക ഗാന്ധിയുടെ നടപടി നീതികേട്‌; ബത്തേരിയിൽ എത്തുമ്പോൾ പ്രതിഷേധിക്കും, N M വിജയൻറെ കുടുംബം

April 6, 2026
Google News 3 minutes Read
nm vijayan

പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് വയനാട്ടിൽ ജീവനൊടുക്കിയ ഡി സി സി മുൻ ട്രഷറർ NM വിജയന്റെ കുടുംബം. സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ എസി ബാലകൃഷ്ണന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് കുടുംബം വ്യക്തമാക്കി. കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണന് സീറ്റ് നൽകിയെന്നും പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാൻ കഴിയാത്തതെന്നും കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു.

അച്ഛന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ മാറ്റിനിർത്തുമെന്നും സംരക്ഷിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പു നൽകിയതാണ്. പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ കേസിൽ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നൽകി ഇപ്പോൾ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്. കോൺഗ്രസും പ്രിയങ്ക ഗാന്ധിയും എൻ എം വിജയൻറെ കുടുംബത്തെ വഞ്ചിക്കുകയാണ്.

പ്രിയങ്ക ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരൻ ആയ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയ്യാറാകണമെന്നും കുടുംബം വ്യക്തമാക്കി.

Story Highlights : Granting a seat to I. C. Balakrishnan is unacceptable; Priyanka Gandhi will stage a protest upon reaching Bathery, says N. M. Vijayan’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here