Advertisement

‘വി ഡി സതീശൻ വാക്ക് പാലിച്ചേ മതിയാകൂ, യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ വനവാസത്തിന് പോകണം’; കെ സുധാകരൻ

April 6, 2026
Google News 1 minute Read

വി ഡി സതീശന്റെ വനവാസം പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ. വി ഡി വാക്കുപാലിച്ചേ മതിയാകൂ. അദ്ദേഹം അങ്ങനെ വനവാസത്തിന് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുതെന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും കെ സുധാകരൻ പറഞ്ഞു.

യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ അദ്ദേഹം വനവാസത്തിന് പോകണം. വാക്കു പാലിക്കുന്ന നേതാക്കന്മാർ ആണെങ്കിൽ പോകണം. അങ്ങനെ അദ്ദേഹം വനവാസത്തിന് പോകേണ്ടി വന്നാൽ സങ്കടവും വിഷമവും ഒക്കെ ഉണ്ട്. അങ്ങനെ വരാതിരിക്കാൻ പ്രാർത്ഥിക്കാം.

130 സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നാണ് തൻ്റെ പ്രതീക്ഷ. പാർട്ടി ഇതുവരെ ഔദ്യോഗികമായി കണക്കെടുത്ത് ഇതുവരെ ഞങ്ങളെ ആരെയും അറിയിച്ചിട്ടില്ല. മൂന്നാം തുടർഭരണം ഉണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. എന്നിട്ട് ബാക്കി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഹൈക്കമാന്റിന് കത്തയച്ച കാര്യം. അതേക്കുറിച്ചൊന്നും തനിക്ക് അറിയില്ല. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹം തനിക്ക് ഉണ്ട്. അന്ന് പറഞ്ഞ ആഗ്രഹത്തിൽ ഇന്നും താൻ ഉറച്ചു നിൽക്കുന്നു. വനിതാ മുഖ്യമന്ത്രി ഉണ്ടാവണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായം അദ്ദേഹത്തിൻ്റെത് മാത്രം.

താൻ കെപിസിസി പ്രസിഡൻ്റ് ആകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. സമയോചിതമായി വരുന്ന തീരുമാനങ്ങളാണ് അത് എന്നും അദ്ദേഹം മറുപടി നൽകി. എൽഡിഎഫ് പ്രകടനപത്രിക തിരുത്തിയത്. അവർക്ക് അത്രയും ബുദ്ധിയെ ഉള്ളൂ. അങ്ങനെയൊന്നും ഇറക്കേണ്ട സാധനമല്ല എന്നുള്ള ബുദ്ധി അവർക്ക് വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

Story Highlights : k sudhakaran on vd satheeshan kerala assembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here