Advertisement

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; കേസെടുത്ത് പൊലീസ്

April 6, 2026
Google News 1 minute Read
vatanappally

തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തില്‍ കേസെടുത്ത് പൊലീസ്. ഗോഡൗണ്‍ ഉടമയ്ക്കും ഓര്‍ഡര്‍ നല്‍കിയ വ്യക്തിക്കുമെതിരെയാണ് കേസ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാടാനപ്പള്ളി പൊലീസിന് പരാതി നല്‍കിയിരുന്നു.

കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ബിജെപി കിറ്റുകള്‍ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം.ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി എന്‍ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ആരോപണത്തില്‍ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂവെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചില ഉദ്യോഗസ്ഥരും പൊലീസിലെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് സഹായം നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ദേവനെ അറസ്റ്റ് ചെയ്യാതെ പോയത് ബിജെപി വ്യാപകമായി മണലൂര്‍ മണ്ഡലത്തില്‍ ബിജെപി പണം ഇറക്കുന്നു എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ബിജെപി വന്‍തോതില്‍ കേരളത്തിലേക്ക് കള്ളപ്പണമൊഴുക്കുന്നുവെന്ന് മുന്‍ എംഎല്‍എ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

Story Highlights : Kit controversy in Vadanappally; Police register case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here