Advertisement

‘അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണു’;യുഡിഎഫ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ട് പുറത്ത്; നെഹ്‌റു കോളജില്‍ യുഡിഎഫ് നടത്തിയത് ആസൂത്രിതമായ സംഘര്‍ഷമെന്ന് ആരോപണം

6 days ago
Google News 3 minutes Read

നീലേശ്വരം പടന്നക്കാട് നെഹ്‌റു കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ തടഞ്ഞ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥിയും സംഘവും നടത്തിയത് ആസൂത്രിതമായ സംഘര്‍ഷമെന്നാണ് ആരോപണം. യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റാണ് പുറത്തെത്തിയത്. അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണു എന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തെത്തിയതോടെ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന ആരോപണം എസ്എഫ്‌ഐയും മറ്റ് ഇടത് സംഘടനകളും വ്യാപകമായി ഉന്നയിക്കുകയാണ്. (row over udf whatsapp chat screen shot on nehru college sfi conflict)

വിദ്യാര്‍ത്ഥികളെ താന്‍ കാണരുത് എന്ന ഉദ്ദേശത്തോടെ എസ്എഫ്‌ഐ ആക്രമണം നടത്തിയെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തൃക്കരിപ്പൂരില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു.

Read Also: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍ തള്ളി

സംഭവത്തില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചുവെന്നും ഇതിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

Story Highlights : row over udf whatsapp chat screen shot on nehru college sfi conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here