Advertisement

‘പശ്ചിമേഷ്യയിലെ സംഘർഷം മേഖലയുടെ സമാധാനത്തിന് ഭീഷണി’; പാകിസ്താൻ

April 7, 2026
Google News 2 minutes Read

പശ്ചിമേഷ്യയിലെ സംഘർഷം മേഖലയുടെ സമാധാനത്തിന് ഭീഷണിയാണെന്ന് പാകിസ്താൻ സൈന്യം. സൗദി അറേബ്യയ്ക്കു നേരെ നടന്ന ആക്രമണങ്ങൾ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുന്നുവെന്ന് പാകിസ്താൻ പറഞ്ഞു. സൗദിയുടെ പെട്രോകെമിക്കൽ സമുച്ചയങ്ങൾക്ക് നേരെ നടന്ന ആക്രമണം അപലപനീയമെന്ന് ഫീൽഡ് മാർഷൽ അസിം മുനീർ പറഞ്ഞു.

ജെ ഡി വാൻസുമായും അബ്ബാസ് അരഗ്ചിയുമായും അസിം മുനീർ സംസാരിച്ചു. തുടർച്ചയായ ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അസിം മുനീർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് അനുവദിച്ച സമയം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഇറാനെതിരായ പുതിയ ഭീഷണിയുമായി ട്രംപ് രം​ഗത്തെത്തി.

Read Also: ‘ഇന്ന് രാത്രി ഇറാനെ പൂർണമായി നശിപ്പിക്കും, 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും’; വീണ്ടും ഭീഷണിയുമായി ട്രംപ്

ഇറാൻ നാഗരികതയെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്ന ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കുമെന്നും അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറുമെന്നും ട്രംപ്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർ​ഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നു. ഇറാന്റെ 90 ശതമാനം എണ്ണയും കടന്നുപോകുന്നത് ഖാർ​ഗ് ദ്വീപിലൂടെയാണ്.

Story Highlights : Conflict in West Asia threatens regional peace says Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here