Advertisement

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ; കേസെടുത്ത് സൈബർ പൊലീസ്

April 7, 2026
Google News 2 minutes Read

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എ ഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ് വിഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അധിക്ഷേപ വിഡോയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതി

മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകള്‍ ചേര്‍ത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിര്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെയും എ ഐ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വന്‍തോതില്‍ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.

എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വീഡിയോ നീക്കം ചെയ്യാൻ‌ ആവശ്യപ്പെടണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താന്‍ ശ്രമിച്ചതിന് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നോട്ടീസ് നല്‍കി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights : Cyber ​​Police registers case against AI video insulting Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here