വീണ്ടുമിടിഞ്ഞ് പൊന്ന്; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമിടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് ഇന്ന് ഇടിഞ്ഞത്. പന് 600 രൂപയുടെ ഇടിവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,735 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,09,880 രൂപയുമായി. (gold rate falls kerala april 07)
ഇറാനെ പൂര്‍ണമായും തകര്‍ക്കുമെന്ന് ട്രംപിന്റെ പ്രസ്താവന വന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്.
Read Also: ‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
Story Highlights : gold rate falls kerala april 07
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




