കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടും, കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു, പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും; കൊടിക്കുന്നിൽ സുരേഷ്
കൊല്ലത്ത് യുഡിഎഫ് 11 ൽ 9 വരെ സീറ്റ് നേടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കൊട്ടാരക്കരയിലും ജയിക്കും. പതിനായിരത്തിന് മുകളിൽ വോട്ടിന് ജയിക്കും. കൊട്ടാരക്കരയിൽ എൽഡിഎഫ് പണം വാരിക്കോരി ചെലവാക്കുന്നു.കരാറുകാർ കൊട്ടാരക്കരയിൽ തമ്പടിച്ചിരിക്കുന്നു.
കരാറുകാരും വ്യവസായികളും പണം ഇറക്കുന്നു. മന്ത്രിയുടെ സഹോദരനായ കലഞ്ഞൂർ മധു വോട്ടർമാർക്കും നേതാക്കൾക്കും പണം വാഗ്ദാനം ചെയ്യുന്നു. നിരന്തരം യു ഡി എഫ് നേതാക്കളെ വിളിക്കുന്നുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു. ഫോണിൽ പണവും സഹായവും വാഗ്ദാനം ചെയ്യുന്നു. മൂന്നാമത് ഐഷ പോറ്റി സ്ഥാനാർഥിയായത് വി എസിന്റെ ഇടപെടലിലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കൊടിക്കുന്നിലിന് മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. കൊടുക്കുന്നിൽ സുരേഷിന്റെ പ്രസ്താവന ആദ്യമായിട്ടല്ല. ഞാൻ എന്താണ് എന്ന് ആളുകൾക്ക് അറിയാം. കുറവ് പണം മുടക്കിയുള്ള പ്രചാരണം LDF ന്റെ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എന്നെ കുറിച്ച് മോശം പറഞ്ഞു. മോശക്കാരനാക്കാൻ വേണ്ടി പറയുന്നത് ആണ് ഇതെല്ലാമെന്നും കെ ണ് ബാലഗോപാൽ മറുപടി നൽകി.
Story Highlights : kodikkunnil suresh udf win in kollam kerala assembly election 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




