Advertisement

‘ഭീഷണികൾ സ്ഥിതിഗതികൾ വഷളാക്കും: പ്രതിസന്ധിക്ക് കാരണം അമേരിക്കയും ഇസ്രയേലും’; ട്രംപിന്റെ അന്ത്യശാസനത്തെ തള്ളി റഷ്യ

April 7, 2026
Google News 1 minute Read

ഹോർമുസ് തുറക്കാൻ ഇറാന് ട്രംപ് നൽകിയ അന്ത്യശാസനം തീരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആശങ്കയിൽ ലോകം. ട്രംപിന്റെ അന്ത്യശാസനത്തെ തള്ളിക്കളഞ്ഞ് റഷ്യ. ഹോർമുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കാൻ ശ്രമിക്കുന്നത് സംഘർഷം രൂക്ഷമാക്കുമെന്നും റഷ്യ വ്യക്തമാക്കി. യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സൈനിക നടപടികൾക്ക് പകരം ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.അതിരുകടന്നാൽ പശ്ചിമേഷ്യയുടെ പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്നാണ് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഷാർജയിൽ അൽ സുരയ്യ ടെലികോം കമ്പനിക്ക് നേരെ മിസൈലാക്രമണം നടന്നു. ഹോർമുസ് കടലിടുക്കിൽ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബഹ്റൈന്റെ പ്രമേയത്തെ യുഎൻ രക്ഷാസമിതിയിൽ ചൈനയും റഷ്യയും വീറ്റോ ചെയ്തു.

ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണി. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർ​ഗ് ദ്വീപിൽ ആക്രമണം നടന്നു. ഇറാനിൽ ആണവ ആക്രമണം ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാൻസിന്റെ പരാമർശങ്ങളിൽ ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമക്കി.

Story Highlights : Russia rejects Trump’s ultimatum to Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here